കോഴിക്കോട് : മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്‌കാര സമർപ്പണം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ആർ.നാഥൻ അദ്ധ്യക്ഷത വഹിച്ചു. സമദ് മങ്കട, റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു, ഫസൽ പറമ്പാടൻ, ഗിരീഷ് പെരുവയൽ എന്നിവർ പ്രസംഗിച്ചു. വി.എം. വിനു, അനീഷ് ഉപാസന, ഷെർഗ, ഷെഗ്ന, എ.വി.അനൂപ്, കെ.ജി.ബാബുരാജൻ, നടൻ ഷാനവാസ് ഷാനു, കെ.പി.മാത്യു, ശശികല പണിക്കർ, ഹസൻകോയ നല്ലളം, ഗഫൂർ പൊക്കുന്ന്, ബാവാ കൂട്ടായി, സുശീല പപ്പൻ, മനോജ്കുമാർ ഐശ്വര്യ, പ്രത്യാശ്കുമാർ, ഹനീഫ ചെലപ്രം, അജിത ആനന്ദ്, എലൈൻ, അജീഷ് അത്തോളി, ഋതികേശ്, സജി തറയിൽ, രാഹുൽ മക്കട എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.