ഫറോക്ക്: ഇപ്റ്റ ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സന്ദേശ യാത്രചുങ്കത്ത് അനിൽമാരാത്ത് ഉദ്ഘാടനം ചെയ്തു. ദിനേശ് ബാബു അത്തോളി ആമുഖഭാഷണം നടത്തി. എൽസി സുകുമാരൻ, രാജൻ ഫറോക്ക്, തിലകൻ ഫറോക്ക്,മുസ്തഫ ഇളയേടത്ത്, താജുദ്ദീൻ കടലുണ്ടി, സി.ദേവരാജൻ നേതൃത്വം നൽകി. സമാപന സമ്മേളനം എം.എം.സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.നവാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ശരത് മണ്ണൂരിനെ ആദരിച്ചു. ടി.വി.ബാലൻ, ഒ.അജയകുമാർ,എ.ജി.രാജൻ, സി.പി.സദാനന്ദൻ, വി.കെ.ദിലീവ്, ബാലാജി.കെ., ബാബുവാളക്കട, പ്രകാശ് കറുത്തേടത മുരളി മുണ്ടേങ്ങാട്ട്, മെൽവിൻ ക്ലേരമെന്റ് എന്നിവർ പ്രസംഗിച്ചു. സമൂഹ ചിത്രരചന ബിന്ദുകല ഇറക്കത്തിൽ ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ് വല്ലാപ്പുന്നി, ഒ.അജയകുമാർ പ്രസംഗിച്ചു.