മുക്കം: കാരശ്ശേരിയിലെ ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി ക്ലിനിക്ക് ആരംഭിച്ചു.സാമൂഹ്യ പ്രവർത്തകൻ നാസർമാനു ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റ്, ഭക്ഷണ കിറ്റ്, മരുന്നുകൾ, തുടങ്ങിയ പ്രവർത്തനം നടത്തുന്ന ആശ്വാസിനു കാരശ്ശേരി ബാങ്കിന്റെ സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിയാണ് കെട്ടിട സൗകര്യം നൽകിയത്.ചെയർമാൻ കെ.കെ ആലിഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ അബ്ദുറഹിമാൻ മുഖ്യാതിഥിയായി. മജീദ് നരിക്കുനി, നിസാർ അഹമ്മദ്, വി. കുഞ്ഞാലി,ജംഷിദ് ഒളകര, വി .പി സ്മിത,സുനിത രാജൻ,എടത്തിൽ ആമിന,കുഞ്ഞാലി മമ്പാട്ട്, ശാന്താദേവി മുത്തേടത്ത്, മുജീബ് ഉമ്മിണിയിൽ എം.എ. സൗദ, റീന പ്രകാശ്, നടുക്കണ്ടി അബൂബക്കർ, അമീനാബാനു പ്രസംഗിച്ചു.