
സുൽത്താൻബത്തേരി: എം.ടി.വാസുദേവൻ നായർ പറഞ്ഞത് വർത്തമാനകാലത്ത് വാസ്തവമെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. സുൽത്താൻ ബത്തേരിയിൽ ഫാ. മത്തായി നൂറനാൽ മെമ്മോറിയൽ അവാർഡ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് മരണാനന്തര ബഹുമതിയായി സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പുരസ്കാരം ഏറ്റുവാങ്ങി.
അധികാരമുള്ളപ്പോഴെ എല്ലാവരും ഉണ്ടാകുവെന്ന ബോദ്ധ്യം എല്ലാവർക്കും ഉണ്ടാവണം. സാധാരണ ജനങ്ങൾ തോളിലേറ്റുമ്പോൾ മാത്രമേ എല്ലാവരും ഉയരത്തിലെത്തുകയുള്ളൂ. അന്യോനം വിശ്വസിച്ച് പോസിറ്റീവ് ചിന്തിക്കുന്ന ഒന്നായി മാറാൻ കഴിയണമെന്നും ഫാ. മത്തായി നൂറനാളും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അതിന് മികച്ച മാതൃകകളാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.