കുറ്റ്യാടി: ജനുവരി ഇരുപതിന്ന് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽനടത്തുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ കുറ്റ്യാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. ജില്ല കമ്മിറ്റി അംഗം കെ.രജിൽ ഉദ്ഘാടനം ചെയ്തു. നിയാസ് കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ പി.കെ നിപിൻ, ഉപ ലീഡർ അന്ന രമേശ്, കോഡിനേറ്റർ ഷിയാദ് ഊരത്ത്, മാനേജർമാരായ കെ.പി വിജേഷ്, കെ.വി ജിതിൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗം സി എൻ ബാലകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.