news
കെ.പി.സ്.ടി.എ.കുന്നുമ്മൽ ബ്രാഞ്ച് സമ്മേളനം പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി:കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ നിർമാണം പൂർത്തിയാക്കി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് ഉടൻ മാറണമെന്ന് കെ.പി.എസ്.ടി.എ.കുറ്റ്യാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ഇ.സി.മജീദ് അദ്ധ്യക്ഷനായി.കെ.പി.എസ്.ടി.എ.വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ. ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.വി.വിജേഷ്, പി.പി.ദിനേശൻ, പി.സാജിദ്, ജി.കെ.വരുൺ കുമാർ, എസ്.എസ്.അമൽ കൃഷ്ണ, അനൂജ് ലാൽ, ജദീർ, സാരംഗ്, പി.ലീന, ബി.ബ്രിജിത, പി.ലിജി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എസ്.എസ്.അമൽ കൃഷ്ണ (പ്രസിഡന്റ്), ഷമീം കണ്ണോത്ത് (സെക്രട്ടറി) ,ടി.പി. നീന (ട്രഷറർ)