കോഴിക്കോട്: ദേശീയ ജലപാതയും കോട്ടുളി തണ്ണീർത്തടത്തിന്റെ ഭാവിയും വിഷയത്തിൽ 18ന് സ്റ്റേഡിയം ഹാളിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് കനോലി കനാൽ തീരജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10 മണിക്ക് പി.കെ ഗോപി ഉദ്ഘാടനം ചെയ്യും. ഗ്രീൻ കേരള സംസ്ഥന ജനറൽ സെക്രട്ടറി ടി.വി രാജൻ മോഡറേറ്ററാകും. അഡ്വ. പി.എം. പൗരൻ, ഇ.പി അനിൽ, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവർ പങ്കെടുക്കും. കനാൽ സിറ്റിയുടെ പേരിൽ പാരിസ്ഥിതിക അഭിയാർഥികളെ സൃഷ്ടിക്കുരുതെന്നാണ് ആവശ്യം. വാർത്താസമ്മേളനത്തിൽ ടി.വി രാജൻ, സി.പി രത്‌നാകരൻ, കിഷോർ കുമാർ കെ.പി, ജയപ്രകാശ് പി.കെ. സുബീഷ് ഇല്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.