മുക്കം: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി 'പരിചരണത്തിന് ഞങ്ങളുമുണ്ട് ' സന്ദേശവുമായി ഗ്രെയ്സ് പാലിയേറ്റീവ് കെയർ ക്ലിനിക് മുക്കത്ത് റാലി നടത്തി.സി.എച്ച്.സി പരിസരത്തെ ക്ലിനിക്കിൽ നിന്നാരംഭിച്ച റാലി മുക്കം ബസ്റ്റാന്റിൽ സമാപിച്ചു. ചെയർമാൻ ഒ.ശരീഫുദ്ദീൻ, കോഓർഡിനേറ്റർ പി. കെ. ശരീഫുദ്ദീൻ, അബൂബക്കർ കൂളിമാട് എന്നിവർ പ്രസംഗിച്ചു. വിവിധ കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്രുകൾ റാലിയിൽ പങ്കെടുത്തു. സുബൈർ കറുത്തപറമ്പ്, ദാമോദരൻ കോഴഞ്ചേരി ,യു.പി റസാഖ്, മോയിൻകുട്ടി ഭംഗിപുരം, കെ പി അശ്റഫ്, ശഫീഖ് കണക്കുപറമ്പ്, ടി മുസ്തഫ വല്ലത്തായ്പാറ, ലൈലാബി മുക്കം, ഫാസിൽ, മുഹമ്മദലി മാമ്പേക്കാട്, സതീഷ് കുമാർ കുറ്റിപ്പാല, എം ശശി ,ബുഷ്റ തുടങ്ങിയവർ നേതൃത്വം നൽകി.