kunnamangalamnews
പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റിവ് ദിന സന്ദേശ പരിപാടി പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: സ്കൂൾ ഹെൽത്ത് പാലിയേറ്റിവ് പദ്ധതിയുടെ ഭാഗമായി ലോക പാലിയേറ്റിവ് ദിനത്തിൽ പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ഫ്ലാഷ് മോബ് നടത്തി.

പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പെരുവയൽ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി നടത്തിയത്. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഉനൈസ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചാത്ത് അംഗങ്ങളായ പി.കെ.അനിത, ടി.മിനി, രേഷ്മ തെക്കേടത്ത്,എ.പ്രീതി. വിനോദ് എളവന തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ് വോളന്റിയർ ലീഡർമാരായ പി.നിയ, മുഹമ്മദ് നാസിൽ എന്നിവർ നേതൃത്വം നൽകി.