1
1

കുറ്റ്യാടി: സി.പി.എം മുള്ളൻകുന്ന് ലോക്കൽ കമ്മറ്റി ഓഫീസിന്ന് വേണ്ടി പണി കഴിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. ബഹുജന റാലി, പൊതുയോഗം, കലാപരിപാടികളും നടക്കും. സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ, കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. പ്രദേശത്തുള്ള പൊതുജനങ്ങളുടെയും പാർട്ടി അംഗങ്ങളുടെയും സഹായംമൂലമാണ് മുള്ളൻ കുന്നിൽ സി.പി.എം ഓഫീസ് ഉയരാൻ കാരണമായത് എന്ന് സംഘാടക സമിതി കൺവീനർ കെ.ആർ ബിജു, ചെയർമാൻ ടി.പി കുമാരൻ, ട്രഷറർ ടി.എ അനീഷ്, കെ.കെ.നന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൻ പറഞ്ഞു.