വടകര: പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി ഹെർഷൽ ദീപ്തെയുടെ തെരഞ്ഞെടുക്കപ്പെട്ട 4000ത്തിൽ പരം ചിത്രങ്ങളുടെ പ്രദർശനം സ്കൂളിൽ നടന്നു. വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ മുഖ്യാതിഥിയായി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ നളിനാക്ഷൻ, കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ യുകെ അബ്ദുൽ നാസർ,പിടിഎ പ്രസിഡന്റ് പി.എം ജയപ്രകാശ്, സ്കൂൾ പ്രിൻസിപ്പാൾ എം പ്രമോദ് കുമാർ, പ്രധാനദ്ധ്യാപകൻ പി പി പ്രേമലത, സജീവൻ മഠത്തിൽ, പി പി രാജേഷ് എന്നിവർ പ്രസംഗിച്ചു.