physician
physician

കോഴിക്കോട്: കേരളം സൂക്ഷ്മാണുക്കളുടെ വിളനിലമാണെന്നും അനുകൂലമായ ഘടകങ്ങൾ ഒത്തു വന്നാൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാൻ വളരെ എളുപ്പമാണെന്നും ഫിസിഷ്യൻമാരുടെ വാർഷിക മെഡിക്കൽ തുടർവിദ്യാഭ്യാസ പരിപാടിയിൽ ജന്തുജന്യ രോഗങ്ങളെക്കുറിച്ച് നടന്ന ചർച്ചയിൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണൽ മെഡിസിന്റെ 25ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് തുടർവിദ്യഭ്യാസ പരിപാടി നടന്നത്. സമ്മേളനം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഡോ.പി . വി.ഭാർഗ്ഗവൻ. ഡോ. സിജുകുമാർ , ഡോ.സജിത് കുമാർ, ഡോ.എസ്.കെ. സുരേഷ്‌കുമാർ, ഡോ. ഷമീർ, ഡോ.ഗീത എന്നിവർ പങ്കെടുത്തു.