വളയം: വളയം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കായി പാലിയേറ്റീവ് സംഗമവും വിനോദയാത്രയും സംഘടിപ്പിച്ചു. കിടപ്പ് രോഗികളായ 15 പേരും സഹായികളും ജനപ്രതിനിധികളും ആശാ വർക്കർമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തലശ്ശേരികോട്ട, മുഴപ്പിലങ്ങാട്, ധർമടം തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തി.
തലശ്ശേരി ഓവർബറീസ് ബീച്ചിൽ ചേർന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് പി.ടി. നിഷ, എം.കെ. അശോകൻ, എം. സുമതി,
വി.പി. ശശിധരൻ, എൻ. നസീമ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ പുനത്തിൽ, എഴുത്തുകാരൻ അനു പാട്യംസ്, പാലിയേറ്റീവ് നഴ്സ് ജീന, ഐ.സി.ഡി.എസ്.സൂപ്പർവൈസർ ബിന്ദു.പി, പ്രീത.പി. എസ് എന്നിവർ നേതൃത്വം നൽകി.