hhhhhh
യു.ഡി.എഫ്

കുറ്റ്യാടി: യു.ഡി.എഫ് നാദാപുരം മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന യു.ഡി.എഫ് വിചാരണ സദസ്സ് 19ന് തൊട്ടിൽപാലത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന വിചാരണ സദസിൽ കെ. മുരളീധരൻ എം.പി, മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാൻ രണ്ടത്താണി, പാറക്കൽ അബ്ദുള്ള ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, കൺവീനർ അഡ്വ.എ. സജീവൻ, കെ.പി. രാജൻ, കെ.സി. ബാലകൃഷ്ണൻ, കെ.പി. ശംഷീർ, ശ്രീധരൻ വാളക്കയം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.