youth-congress

കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം.

വയനാട് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമമാണ് സംഘർഷമായത്. ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഒന്നരമണിക്കൂർ ഗതാഗതം മുടങ്ങി. ഗതാഗത തടസമുണ്ടാക്കിയതിന് 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.