നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഇ കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷനായി. അജിത പാലിയേറ്റീവ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി ചന്ദ്രി, മുഹമ്മദ് കക്കട്ടിൽ, രാസിത് അശോകൻ, വി.കെ ബീന, എൻ.കെ ലീല, വി.നാണു, ഷീജ ടി.കെ, ഷാജു ടോം, ടി പി വിശ്വനാഥൻ, സജിത എം, മെഡിക്കൽ ഓഫീസർ ഡോ. ഇസ്മായിൽ പുളിയംവീട്ടിൽ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ എം.എസ് എന്നിവർ പ്രസംഗിച്ചു.