lockel
പടം : ചെനപ്പറമ്പ് റസിഡൻസ് വാർഷിക സമ്മേളനം മന്ത്രി പി എ മുഹമ്മദു റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക്: ചെനപ്പറമ്പ് റസിഡൻസ് അസോസിയേഷൻ 14ാം വാർഷികം ആഘോഷിച്ചു. പൊതുസമ്മേളനം

പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളീധരൻ വീണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.ഷീബ, പി.രജിനി, ജെറി കിഷോർ, ഷിനി ജയേഷ് , വി.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലോത്സവം, നാടകം എന്നിവയും നടന്നു. ഭാരവാഹികൾ: ഗണേശൻ കോട്ടായി (പ്രസിഡന്റ്) , മുരളീധരൻ വീണക്കാട്ട്, സുധീഷ് മാട്ടുപുറം (വൈസ് പ്രസിഡന്റുമാർ ), ജെറി കിഷോർ ( സെക്രട്ടറി), മുരളി മാട്ടുപുറം, ബിജിത്ത് കൊമ്മടത്ത് (ജോ: സെക്രട്ടറിമാർ ) , ഗിരിഷ് പൊന്നേപറമ്പത്ത് (ട്രഷറ‌ർ).