ബാലുശ്ശേരി: ഉപജില്ലാ ശാസ്ത്രരംഗം ശാസ്ത്ര സംഗമം നന്മണ്ട എ.യു.പി സ്കൂളിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ രാജൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് പി.ടി.എ പ്രസിഡന്റ് അമൃത സംസാരിച്ചു. രേഖ സ്വാഗതവും സബ് ജില്ലാ കൺവീനർ കെ.ജിധിലിഷ് നന്ദിയും പറഞ്ഞു. സമാപന ചടങ്ങിൽ ശില്പശാലയിലെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും മൊമെന്റോയും ബാലുശ്ശേരി എ.ഇ.ഒ. ഗീത സമ്മാനിച്ചു. 170 ഓളം വിദ്യാർത്ഥികൾ ഏകദിന ശില്പശാലയിൽ പങ്കെടുത്തു. കോഴിക്കോട് റവന്യൂ ജില്ലാ ശിൽപ്പശാല 27 ന് തിരുവങ്ങൂർ എച്ച്.എസ്.എസിൽ വച്ച് നടക്കും.