news
സിപിഐ എം മുള്ളൻകുന്ന് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി സംസാരിക്കുന്നു.

മുള്ളൻകുന്ന് :സി.പി.എം മുള്ളൻകുന്ന് ലോക്കൽ കമ്മിറ്റി ഓഫീസ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു.കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.മോഹനൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക, ടി.എ. അനീഷ്, കെ.കെ.ദിനേശൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, എ.എം.റഷീദ്, പി.പി.ചാത്തു, കെ.കൃഷ്ണൻ, കെ.ടി. മനോജൻ, കെ.എം.സതി, സി.എം.യശോദ,കെ.പി.ചന്ദ്രി, കെ.സജിത്ത്, ഭാസ്കരൻ, കെ.കെ.നന്ദനൻ എന്നിവർ പ്രസംഗിച്ചു. മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി കെ.ആർ.ബിജു സ്വാഗതവും ടി.പി.കുമാരൻ നന്ദിയും പറഞ്ഞു.