കുറ്റ്യാടി: മാവേലി സ്റ്റോറിലേക്ക് റേഷൻ കാർഡും കാലിച്ചാക്കുമായി കോൺഗ്രസ് പ്രതിഷേധം.മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക എന്ന മുദ്രാവാക്യവുമായി കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുറ്റ്യാടി മാവേലി സ്‌റ്റോറിലേക്ക് പ്രതിഷേധ സമരം നടത്തിയത്. ഡി.സി.സി.ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.മജീദ്, ശ്രീജേഷ് ഊരത്ത്, പി.പി.ആലിക്കുട്ടി, എം.സി.കാസിം, എൻ.സി.കുമാരൻ, നൗഷാദ് കോവില്ലത്ത്, സുബൈർ കുറ്റ്യാടി, ടി.സുരേഷ് ബാബു, സി.കെ.രാമചന്ദ്രൻ ,ബാപ്പറ്റ അലി, ടി.അശോകൻ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, ഇ.എം.അസ്ഹർ തുടങ്ങിയവർ പ്രസംഗിച്ചു.