കോഴിക്കോട്: ചിത്രാഞ്ജലി 37ാമത് അഖില കേരള നഴ്സറി കലോത്സവം ഫെബ്രുവരി 28,29 തിയതികളിൽ കോഴിക്കോട് ജൂബിലി ഹാളിൽ നടക്കും. അങ്കണവാടികൾ, നഴ്സറികൾ, എൽ.കെ.ജി, യു.കെ.ജി എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒരു കുട്ടിക്ക് ഒരു ഇനത്തിനു 300 രൂപയാണ് ഫീസ്. അപേക്ഷകൾ 20 ന് മുമ്പായി വിദ്യാലയ അധികൃതരുടെ സാക്ഷ്യപത്രത്തോടെ കൺവീനർ, 37ാമത് ചിത്രാഞ്ജലി നഴ്സറി കലോത്സവം, ഓർഗനൈസിംഗ് കമ്മിറ്റി ഓഫീസ്, ഹോട്ടൽ മലബാർ പാലസ്, മുതലക്കുളം, കോഴിക്കോട് 673001, വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9895234333, 9946442188, 9446453855 ബന്ധപ്പെടുക. വാർത്താ സമ്മേളനത്തിൽ കെ.എ.നൗഷാദ്, കെ.തൃദീപ് കുമാർ, ടി.സി.ബസന്ത്, പി.വി.ചന്ദ്രൻ, ഡോ.മിലി മോനി, പി.രാധാകൃഷ്ണൻ പങ്കെടുത്തു