nss
ജെ.എൻ.എം എച്ച് എസ് സ്കൂളിൽ നടന്ന എൻ.എസ്.എസ് പാലിയേറ്റീവ് ഉപകരണ വിതരണം നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: ജെ.എൻ.എം എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നഗരസഭ പാലിയേറ്റീവ് കെയർ യൂണിറ്റ് 'അരികെ' സ്കൂൾ തല ഉദ്ഘാടനം ജെ.എൻ.എം ഗവ:ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ പാലിയേറ്റീവ് യൂണിറ്റിനും പുതുപ്പണം പാലിയേറ്റീവ് യൂണിറ്റിനും വീൽചെയറുകൾ വിതരണം ചെയ്തു. നഗരസഭയ്ക്ക് നൽകിയ വീൽചെയർ ചെയർപേഴ്സൺ കെ.പി.ബിന്ദു ഏറ്റുവാങ്ങി. പുതുപ്പണം പാലിയേറ്റീവ് കെയറിന് നൽകിയ വീൽചെയർ സെക്രട്ടറി ജലീൽ.ടി.വി ഏറ്റുവാങ്ങി. വാർഡ് മെമ്പർ കെ.എം.ഹരിദാസൻ, ടി.വി.അബ്ദുൾ സലീം, പ്രിൻസിപ്പൽ നിഷ.കെ. പ്രധാനാദ്ധ്യാപകൻ സത്യൻ സി.ടി, സ്കൂൾ ലീഡർ അമൃത, പ്രോഗ്രാം ഓഫീസർ സന്ധ്യ.എം . കെ, വോളന്റിയർ ലീഡർമാരായ ദേവനന്ദ. കെ, മുഹമ്മദ്‌ ജാസിൽ എന്നിവർ പ്രസംഗിച്ചു.