ബാലുശ്ശേരി: ബാലുശ്ശേരി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സമഗ്രയും സംയുക്തമായി ബാലുശ്ശേരി സ്കൂളിന് തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ചെറുമണി ധാന്യ കൃഷി വിതയുത്സവം നടത്തി. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ പി .പി .പ്രേമ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവള്ളികുന്നത്ത് ,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, മെമ്പർ ഹരീഷ് നന്ദനം,
ബാലുശ്ശേരി കൃഷി ഓഫീസർ ശുഭശ്രീ, ജി.ജി.എച്ച്.എസ്.പ്രിൻസിപ്പൽ ഇന്ദു ആർ, പ്രധാനാദ്ധ്യാപിക ശ്രീജ.വി,
എസ്.എസ്.എസ് പ്രോഗാം ഓഫീസർ രാജേഷ് പി.സി, പി. ടി .എ പ്രസിഡന്റ് ഷൈബു, സമഗ്ര ഡയറക്ടർ, സുനിൽകുമാർ ഉണ്ണികുളം, വൈസ്ചെയർപേഴ്സൺ രജീഷ് ബാലുശ്ശേരി ,സ്ഥലമുടമ മൊയ്തീൻ ഹാജി എന്നിവർ പ്രസംഗിച്ചു.