cc
ആളറിയാത്ത സ്നേഹം... കോഴിക്കോട് ബീച്ചിൽ പ്രാവുകൾക്കായി ധാന്യമണികൾ ഒരുക്കിയപ്പോൾ കഴിക്കാനായി എത്തിയ പറവകൾ. എല്ലാ ദിവസവും രാവിലെ ഇതുപോലെ ഷീറ്റ് വിരിച്ച് ധാന്യമണികൾ കടപ്പുറത്ത് ഒരുക്കാറുണ്ട് ആരെന്ന് വ്യക്തമാക്കാത്ത ചില സ്നേഹികൾ.

വിശപ്പിനെന്ത് മേൽവിലാസം... കോഴിക്കോട് ബീച്ചിൽ പറവകൾക്കായി ഒരുക്കിയ ധാന്യമണികൾ പ്രാവുകൾ കൂട്ടമായെത്തി കൊത്തിപ്പെറുക്കുന്നു. എല്ലാ ദിവസവും രാവിലെ ഇതുപോലെ ഷീറ്റ് വിരിച്ച് ധാന്യമണികൾ ആരെന്ന് വ്യക്തമാക്കാത്ത ചില സ്നേഹികൾ ഒരുക്കാറുണ്ട്.