 
രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് രാമനാട്ടുകര നഗരസഭയുടെ സഹകരണത്തോടെ ഹോട്ടൽ ആൻഡ് കൂൾബാർ സ്ഥാപനങ്ങൾക്കായി കുടിവെള്ള ഗുണമേന്മ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം.അജ്മൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ കെ.സുരേഷ്, നഗരസഭാ സെക്രട്ടറി പി.ശ്രീജിത്ത്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, കൗൺസിലർ സി.കെ.ജുബൈരിയ, കെ.കെ. വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എൻ.സുരാജ്, സമന്വയ രവീന്ദ്രൻ ,  സി.ദേവൻ, ടി.മമ്മദ് കോയ, അൽഫ ഹബീബ് റഹ്മാൻ,സി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലെയും സ്ഥാപനങ്ങളിൽ വരുംദിവസങ്ങളിലും പരിശോധന തുടരും