 
കോഴിക്കോട് : കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോർണിംഗ് വാക്ക് സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി പി.സി .ഷൈജു ,ജില്ലാ ട്രഷറർ ടി.കെ .സുമേഷ് , സംസ്ഥാന കമ്മിറ്റി അംഗം കെ.എം .നിനു, ജില്ലാ ജോ.സെക്രട്ടറി ടി .അതുൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ .ഷാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിനാൻ ഉമ്മർ ,ഫഹദ്ഖാൻ. ഹംദി എം.വി. നീതു അക്ഷയ് പ്രമോദ് കെ. റെനീഷ് എന്നിവർ നേതൃത്വം നൽകി.