1
കോഴിക്കോട് ചേർന്ന സിബി ഡി സി എ സംസ്ഥാന കൺവെൻഷൻ യോഗത്തിൽ നിന്ന്

കോഴിക്കോട് : കോടതി ഉത്തരവുണ്ടായിട്ടും ക്ഷേമ പെൻഷൻ വിതരണ ഇൻസന്റീവ് തടഞ്ഞുവച്ച സബ് ട്രഷറികളുടെ നടപടിയ്ക്കെതിരെ 29ന് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്‌ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ നിക്ഷേപ വായ്പാ പിരിവുകാർ സെക്രട്ടേറിയറ്റിന് മുന്നിൽ കലം കമഴ്ത്തി പ്രതിഷേധിക്കും. കോഴിക്കോട് ചേർന്ന സി.ബി.ഡി.സി.എ സംസ്ഥാന കൺവെൻഷൻ ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. എം.കെ. അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.സുരേഷ് ബാബു, വി.ജെ.ലുക്കോസ്, രവി പുറവങ്കര, യു.വി.ജയപ്രകാശ്, പി.രാധാകൃഷ്ണൻ, ടി. സൈതൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.