വടകര: കുന്നുമ്മക്കര ചെറിയേരി ചാമുണ്ഡി ക്ഷേത്രം തിറ മഹോത്സവം 17,18,19 തിയതികളിൽ നടക്കും. 17ന് വൈകിട്ട് കൊടിയേറ്റത്തോടെ തുടങ്ങുന്ന ഉത്സവത്തിന് 18ന് വിവിധ നേർച്ച വെള്ളാട്ടങ്ങളും 19ന് പുലർച്ചെ 4 മണി മുതൽ ഗുളികൻ, കുട്ടിച്ചാത്തൻ, ചാമുണ്ഡി കാരണവർ, ഒണേശ്വരൻ തുടങ്ങിയ തെയ്യങ്ങളുടെ കൂടിയാട്ടവും, ചാമുണ്ഡിയുടെ അഗ്നിപ്രവേശം, ചാമുണ്ഡി ഗുരുതി, ഭദ്രകാളി ഗുരുതി, നാഗ ഭഗവതി ഗുരുതി എന്നീ തിറയാട്ടങ്ങളും ഇടവന ക്ഷേത്രത്തിലേക്ക് ഘോഷയാത്ര തുടർന്ന് തെയ്യങ്ങളുടെ അകത്ത് കൂട്ടൽ നടക്കും.12ന് പ്രസാദ സദ്യയോടെ ഉത്സവം സമാപിക്കും.