ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി
ഉപാദ്ധ്യക്ഷൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതി കരട് രേഖ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. വനജ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കെ.ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ മുക്കം മുഹമ്മദ്, റംസീന , കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട എന്നിവർ പ്രസംഗിച്ചു. ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി സ്വാഗതവും ബി.ഡി.ഒ ബിനു ജോസ് നന്ദിയും പറഞ്ഞു.