ഫറോക്ക്: ചെറുവണ്ണൂർ പൗരസമിതിയുടെ ട്രാഫിക് വോളന്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ്, ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ ചുരുളൻവള്ളം തുഴച്ചിലിൽ വിജയികളായവർക്ക് ഡി.ടി.പി.സിയുടെ സർട്ടിഫിക്കറ്റ്, ആംബുലൻസ് ഡ്രൈവർമാർക്കുള്ള തിരിച്ചറിയൽ കാർഡ് എന്നിവയുടെ വിതരണം ജല്ലി ഫിഷിൽ നടന്നു. ഫറോക്ക് ജോ.ആർ.ടി.ഒ വി.പി.സക്കിർ ഉദ്ഘാടനം ചെയ്തു. അസി.മോട്ടോർ വെഹിക്കൾസ് ഇൻസ്പെക്ടർ ഡി. ശരത് ക്ലാസെടുത്തു. ദേശീയ ഗെയിംസിൽ ടാൻഡിംഗ് ( ഫൈറ്റിംഗ് ) പെൻകാക് സിലാത്തയിൽ വെള്ളി മെഡൽ നേടിയ ആതിര, ചെറുവണ്ണൂർ ക്ഷേത്രക്കുളത്തിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച സി.ഉമേഷ്, തുഴച്ചിൽ പരിശീലനത്തിന് നേതൃത്വം നൽകിയ പ്രസാദ് തൂമ്പാനി, നജീബ് എന്നിവരെ ആദരിച്ചു. ചെറുവണ്ണൂർ പൗരസമിതി പ്രസിഡന്റ് കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.