ccccccccccc
ശ്രീനാരായണ ഗുരു കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ശീതകാല പച്ചക്കറി കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ കെ. നിഷ നിർവഹിക്കുന്നു

കോഴിക്കോട് : ശ്രീനാരായണ ഗുരു കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. വിത്തിടൽ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ നിഷ.കെ നിർവഹിച്ചു. കൃഷി അറിവ് വിദ്യാർത്ഥികളിൽ പരിചയപ്പെടുത്തുക, വിഷരഹിത പച്ചക്കറി സമൂഹത്തിന് നൽകുക എന്നിവയാണ് പച്ചക്കറി കൃഷിയുടെ ലക്ഷ്യം. കോളേജ് പ്രിൻസിപ്പൽ ഡോ. കുമാർ എസ്. പി അദ്ധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് ടെക്നോളജി മാനേജർ രമ്യ പി രാജ്, ചേളന്നൂർ കൃഷി ഓഫീസർ ജിജിഷ പി.കെ, ശാന്തി.എം എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർമാരായ ജിതേഷ് സി.പി, ഡോ. ബിന്ദു.എം. കെ എന്നിവർ നേതൃത്വം നൽകി.