1
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള വെസ്റ്റ്ഹിൽ ആർമി ക്യാമ്പ് സന്ദർശിച്ചപ്പോൾ

കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വെസ്റ്റ്ഹിൽ മദ്രാസ് റെജിമെന്റിന്റെ 122 ഇൻഫൻട്രി ബറ്റാലിയനിലെ പുതിയ ഓഫീസ് മെസ് ഉദ്ഘാടനം ചെയ്തു. വീര മൃത്യു വരിച്ച ധീരജവാൻ ലാൻസ് നായിക് ദീപു രാജിനെ ഓർമ്മയ്ക്കായി നിർമ്മിച്ച റിസപ്ഷൻ സെന്റർ ഗവർണർ സന്ദർശിച്ചു. സൈനിക സേവനത്തിന് ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ജവാന്മാരുടെ പത്നിമാരെ ഗവർണർ ആദരിച്ചു. 122 ഇൻഫൻട്രി ബറ്റാലിയന്റെ ആധുനിക സൈനിക പ്രകടനങ്ങൾ ഗവർണർ വീക്ഷിച്ചു. കമാൻഡിംഗ് ഓഫീസർ കേണൽ ഡി. നവീൻ ബെൻജിത്ത്, സുബേദാർ ഹോണററി ലഫ്റ്റനന്റ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.