libr
വിജ്ഞാനദീപം ഓഡിയോ ലൈബ്രറി

കോഴിക്കോട്: വിജ്ഞാനദീപം ഓഡിയോ ലൈബ്രറി അഞ്ചാം വാർഷികവും കുടുംബ സംഗമവും നാളെ നടക്കും. പൊതുസമ്മേളനം ഉച്ചയ്ക്ക് 12ന് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. മിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വിജ്ഞാനദീപം വായനോത്സവം 2023 ലെ വിജയികൾക്കുള്ള സമ്മാനദാനവും 2023 ൽ കൂടുതൽ പുസ്തകം വായിച്ച വോളന്റിയർമാർക്കുള്ള അനുമോദനവും നടക്കും. എൽ.എസ് .എസ്, യു.എസ്എസ് മൊഡ്യൂളുകളുടെ ഓഡിയോ പ്രകാശനം ഡോ. എൻ.എം.സണ്ണി നിർവഹിക്കും. കേരളത്തിലെ കാഴ്ച പരിമിതരുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി 2018 മുതൽ കേരളത്തിൽ പ്രവർത്തിക്കുന്ന വായന കൂട്ടായ്മയാണ് വിജ്ഞാനദീപം ഓഡിയോ ലൈബ്രറി. വാർത്താസമ്മേളനത്തിൽ ഡോ. എൻ.എം.സണ്ണി, ഷുഹൈബ് പറമ്പിൽപീടിക, അഞ്ജന, ഷാവി മനോജ് എന്നിവർ പങ്കെടുത്തു.