കോഴിക്കോട്: ഏഴാമത് സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് സിദ്ധ മെഡിക്കൽ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10 ന് ചെട്ടികുളം സേതു സീതാറാം എ.എൽ.പി സ്കൂളിൽ നടക്കും. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ചുള്ള പ്രാണ പദ്ധതി ക്യാമ്പയിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. സൗജന്യ രക്ത പരിശോധന, ബി.എം.ഡി ടെസ്റ്റ്, നാഡീ പരിശോധന, മണിക്കടൈനൂൽ (സിദ്ധ പരിശോധന രീതി), വിദഗ്ദ വൈദ്യപരിശോധന എന്നിവ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ: 8921252592, 9037750543.