 
ഫാറൂഖ് കോളേജ് : ഫാറൂഖ് എ.എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ഫിലിം ക്ലബ് സിനിമേറ്റ്സ് അവതരി പ്പിക്കുന്ന 'ദി ഔട്ട് ഓഫ് ടെൻ ' സിനിമ ചിത്രീകരണം തുടങ്ങി. അദ്ധ്യാപകരായ സലാം തറമ്മൽ തിരക്കഥ എഴുതി ഫൈസൽ അബ്ദുല്ല സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പി.ടി.എ പ്രസിഡന്റ് പി.പി. ഹാരിസാണ്. വാഴയൂർ സഹകരണ ബാങ്കാണ് നിർമാതാക്കൾ. കുട്ടികളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ സ്വിച്ച് ഓൺ ആൻഡ് പോസ്റ്റർ പ്രകാശനം ബാങ്ക് പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ  നിർവഹിച്ചു. ബാങ്ക് സെക്രട്ടറി എൻ. ഭാഗ്യനാഥ് , അസി. സെക്രട്ടറി രവികുമാർ, മനോജ്, ബാങ്ക് ഡയറക്ടർ ബാബു രാജൻ തണൽ എന്നിവർ പ്രസംഗിച്ചു.