
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കാരയാട് മട്ടങ്കോട്ട് എം.രാമുണ്ണിക്കുട്ടി (77) നിര്യാതനായി. കെ.എസ്. കെ.ടി.യു കൊയിലാണ്ടി ഏരിയാ സെക്രട്ടറി, കാരയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥാ വിരുദ്ധ സമരം, കർഷകതൊഴിലാളി യൂണിയൻ ഭൂമി വളച്ചുകെട്ടൽ സമരം, മിച്ചഭൂമി സമരം എന്നിവയിൽ പങ്കെടുത്ത് മാസങ്ങളോളം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജാനുവമ്മ മക്കൾ :ബിന്ദു (കേരള ബാങ്ക്, കൊയിലാണ്ടി ), ബീന (ബ്യൂട്ടീഷ്യൻ. മരുമകൻ: പവിത്രൻ ( ഉള്ളൂർക്കടവ്) സഹോദരങ്ങൾ: മാധവിയമ്മ, പരേതരായ പാർവ്വതിയമ്മ, അച്ചുതൻ നായർ ,ചിരുതെയ് ക്കുട്ടിയമ്മ, ചന്തു നായർ.