news
ജില്ല പോലീസ് മേധാവി ഡോ: അരവിന്ദ് സുകുമാർ കൈമാറുന്നു.

കുറ്റ്യാടി: കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരിക്കെ അന്തരിച്ച സുധീഷിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച തുകയും കേരളാ പൊലീസ് ഹൗസിംഗ് സഹകരണസംഘം ആനുകൂല്യവും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ കൈമാറി. കേരളാ പൊലീസ് ഹൗസിംഗ് സഹകരണസംഘം എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.നാദാപുരം ഡിവൈ.എസ്.പി വി.വി.ലതീഷ്, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജിലേഷ്, പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഭിജിത്ത് ജി.പി, പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സെക്രട്ടറി പി.മുഹമ്മദ്, കുറ്റ്യാടി പൊലീസ് ഇൻസ്‌പെക്ടർ ഇ.കെ.ഷിജു എന്നിവർ പ്രസംഗിച്ചു. പൊലീസ് അസോ. ജില്ലാ പ്രസിഡന്റ് എം.ഷനോജ് സ്വാഗതവും വി.പി.സുരേഷ് നന്ദിയും പറഞ്ഞു.