book

കുറ്റ്യാടി: സി.കെ. ആശ്വാസി രചിച്ച 'ഇനിയും മരിച്ചിട്ടില്ലാത്തവർ' ചെറുകഥാ സമാഹാരം നാളെ വൈകിട്ട് 5.30ന് കുണ്ടു തോട്ടിൽ സിനിമാ സീരിയൽ നടി മായാ കൃഷ്ണ പ്രകാശനം ചെയ്യും. സാംസ്കാരിക സമ്മേളനത്തിൽ മുഹമ്മദ് പേരാമ്പ്ര, കുഞ്ഞിക്കണ്ണൻ വാണിമേൽ,​ ചന്ദ്രൻ പൂക്കാട്, നവാസ് മൂന്നാംകൈ, ഫാദർ ജോർജ് വരിക്കാശ്ശേരി, തൊട്ടിൽപാലം എസ് .ഐ എ.പി വിഷ്ണു, ഗ്രാമ പഞ്ചായത്ത് അംഗം മണലിൽ രമേശൻ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആദരിക്കുമെന്ന് ക്ലിൻ കുണ്ടുതോട് ജനകീയ സംഘാടക സമിതി ചെയർമാൻ എം.കെ. ബാബു, കൺവീനർ മൊയ്തു പൈക്കാടൻ, കെ.പി.വാസു,​ ട്രഷറർ സി.എം.ശ്രീജേഷ്, പി.കെ.അമ്മദ്, കെ.എൻ.സുനിൽ എന്നിവർ അറിയിച്ചു.