വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത രോഗികൾക്ക് സാന്ത്വനവുമായി ജനപ്രതിനിധികളുടെ ഗൃഹ സന്ദർശനം. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ , പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ. ചോറോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബിജുനേഷ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം. മോഹൻദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷീബ കെ.ടി.കെ, പാലിയേറ്റീവ് നഴ്സ് സജിന കെ.വി, പഞ്ചായത്ത് ഫിസിയോ തെറാപ്പിസ്റ്റ് അതുല്യ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഫെബ്രുവരി 21 ന് വടകര സാന്റ് ബാങ്ക് സിൽ നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.