രാമനാട്ടുകര: നഗരസഭയിലെ 45റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ റസിഡന്റ്സ് അസോസിയേഷൻ ഏകോപന സമിതി (റെയ്‌സ്) ആറാം വാർഷികാഘോഷം ആരവം2024 ഇന്ന് വൈകീട്ട് നാലിന് രാമനാട്ടുകര ഗവ. യു.പി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരികസമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ് മുഖ്യാതിഥിയാവും മാലിന്യ മുക്ത രാമനാട്ടുകര എന്ന പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടാകും. റസി. അസോസിയേഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നറുക്കെടുപ്പും നടക്കും.
ഭാരാവാഹികളായ ബഷീർ പറമ്പൻ,പി.ഐ. സുരേഷ്കുമാർ,ഹരിദാസമേനോൻ ,പ്രേമദാസൻ.കെ,സിദ്ധിഖ് വൈദ്യരങ്ങാടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.