fffff
കൃഷി വകുപ്പ്

കോഴിക്കോട് : കൃഷി വകുപ്പ് ജില്ലയിലെ കർഷകരുടെ വിളകളും മൂല്യവർദ്ധിത ഉത്പന്നങ്ങളും വ്യാപാര മേഖലയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ബി ടു ബി മീറ്റ് സംഘടിപ്പിക്കുന്നു. കാർഷിക മേഖലയിലെ ഉത്പാദകരെയും ഉത്പന്നങ്ങൾ സംഭരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ് മീറ്റ് സംഘടിപ്പിക്കുന്നത്. കർഷകർ, കർഷക സംഘങ്ങൾ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കമ്പനികൾ തുടങ്ങിയ കൃഷികൃഷി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മൂല്യ വർദ്ധിത സംരഭകർക്കും വ്യാപാരികൾക്കും ബി ടു ബി മീറ്റിൽ ഈ മാസം 28 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൃഷി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ലിങ്ക് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാൻ സാധിക്കും.