gggg
മണിയൂർ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന നിർവ്വഹിക്കുന്നു

വടകര: മണിയൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന പ്രഖ്യാപനം നടത്തി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി മനോജ് കൊയപ്ര വിശദീകരണം നടത്തി. കെ.വിജയൻ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ജയപ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ എന്നിവർ സംസാരിച്ചു. വി.ഇ.ഒ ശൈലേഷ്‌കുമാർ നന്ദി പറഞ്ഞു. മാലിന്യം വലിച്ചെറിയാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സി.സി. ടി.വി സ്ഥാപിച്ച് നിരീക്ഷിക്കാനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാനും പഞ്ചായത്ത് തീരുമാനിച്ചു.