jjj
റോഡ്

കോഴിക്കോട് : ചെലവൂർ എം.എൻ. സത്യാർത്ഥി റോഡ് നവീകരണ പ്രവൃത്തിയിൽ പൂർത്തിയായ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആദ്യഘട്ടം പ്രവൃത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. ചടങ്ങിൽ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. രണ്ടാം ഘട്ടത്തിന്റെ പ്രവർത്തിയ്ക്കായി 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. കൗൺസിലർ അഡ്വ. സി. എം. ജംഷീർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കെ. കോയ, വി.എം. മുഹമ്മദ്, വിനോദ് പുന്നത്തൂർ, ആഷിഖ് ചെലവൂർ, ടി.ഇ. സമീർ, ശശിധരൻ മാലായിൽ, എ. മുഹമ്മദ് അഷ്റഫ്, ജോർജ് തോമസ്, എ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.