ഫറോക്ക് : ഫാറൂഖ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് കോൺസിപ്റ്റ് 2024 കോളേജ് പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. ഡോ.വി.കബീർ അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥികളായ മുഹമ്മദ് അമീൻ.കെ.എം, മുഹമ്മദ് ഷിയാസ്.എൻ, ഫഹിം.എം, ഹാദി ബിൻ നൂർ എന്നിവർ രൂപം നൽകിയ സ്റ്റാർട്ടപ്പ് 'ഫ്രെയിംസിഫൈ.കോം' പ്രിൻസിപ്പൽ ലോഞ്ച് ചെയ്തു. ഡോ.അബ്ദുൾ നസീർ കെ.എ, ഡോ. രാജേഷ്.ആർ, ഡോ. അബ്ദുൾ ഹലിം പി.പി, ഡോ.സാജിദ് ഇ.കെ, ഡോ. നിഷാദ് എം, റസിയ അൻവർ.നുസ്രത്ത്.എ എന്നിവർ പ്രസംഗിച്ചു.