കൊയിലാണ്ടി: പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. സുനിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഐ. സജീവൻ അദ്ധ്യക്ഷത വഹിച്ചു.
നിഷ വല്ലിപ്പടിക്കൽ, മാലത്ത് സുരേഷ്, കെ.സി. രാജൻ, കുറുമയിൽ ജലജ, ഫൗസിയ, ഡോ. മുഹമ്മദ് അഷറഫ്, ജെ.എച്ച്.ഐ പങ്കജാക്ഷൻ, സിസ്റ്റർമാരായ സനിത സലിം, ഷിനില, കണ്ണോത്ത് യു.പി. സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ. ഗീത, കെ. പ്രഭാകരക്കുറുപ്പ് എന്നിവർ സംസാരിച്ചു. കണ്ണോത്ത് യു.പി. സ്‌കൂൾ വിദ്യാർത്ഥി അർണവ് ബി ഡെലീഷ്, തേറമ്പത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ എന്നിവർ ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തു.