കോഴിക്കോട്: കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരിയിൽ കോഴിക്കോട്ട് കേരള ടെക്നോളജി എക്സ്പോ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ടെക്നോളജി വ്യവസായത്തിന്റെ മിഡിൽ ഈസ്റ്റ് വിപണിയിലേക്കുള്ള കവാടമായി കോഴിക്കോടിനെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ട് വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടെക്നോളജി കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇരുന്നൂറിലധികം സ്റ്റാളുകൾ, നൂറിലധികം പ്രമുഖ പ്രാസംഗികർ എന്നിവയാണ് എക്സ്പോയുടെ ആകർഷണം. ഹെൽത്ത് കെയർ ടെക്ക്, ക്രിയേറ്റീവ് ടെക്, പ്രോപ്പർട്ടി ആന്റ് കൺസ്ട്രക്ഷൻ ടെക്, ഫുഡ് ആന്റ് അഗ്രോ ടെക്, റീട്ടെയിൽ ടെക് എന്നിവ ഉൾപ്പെടെ പ്രധാന തീമുകൾ ഇവന്റിൽ അവതരിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഹാർഡ് വെയർ ആൻഡ് റോബോട്ടിക്സ് തുടങ്ങിയവയ്ക്കും പ്രധാന്യം നൽകും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ അജയൻ കെ അനാട്ട്, കോർഡിനേറ്റർ അനിൽ ബാലൻ, അബ്ദുൾ ഗഫൂർ കെ വി, എം എ മെഹബൂബ്, നിത്യാനന്ദ കമ്മത്ത്, വിവേക് എം നായർ സംബന്ധിച്ചു.