 
മുക്കം: ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടുറുമാൽ ഫെയിം ഫാസിലാ ബാനു വിശിഷ്ടാതിഥിയായി. എം.റീന, എം.സുധീർ, പി.പ്രസന്നകുമാരി, കെ.മനോജ് കുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി. ജന്ന ഫാത്തിമ, എ.കാർത്തികേയൻ, ഋതുഭേദ് എന്നിവരെ ആദരിച്ചു. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ജിജിത സുരേഷ്, സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട് , വി.പി.സ്മിത, സുനിത രാജൻ, ഇ.പി.അജിത്ത് , ലേഖ , പി.പി. ലജ്ന, എ.പി.മുരളീധരൻ, ഇസ്ഹാഖ് കാരശ്ശേരി, വി.മുജീബ്, പി.പി.ജസീല എന്നിവർ പ്രസംഗിച്ചു. അനിൽ ശേഖർ സ്വാഗതവും നിഷ നന്ദിയും പറഞ്ഞു.