news
രാസിത്ത് അശോകൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വിഭിന്നശേഷി കലോത്സവം എഴുത്തുകാരൻ രാസിത്ത് അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. കെ .ലീല, മെമ്പർമാരായ കെ.ഒ ദിനേശൻ, വിശ്വൻ, ഗീത രാജൻ,കെ വാർഡ് മെമ്പർ ലിബിയ എന്നിവർ പ്രസംഗിച്ചു. എം.പി കുഞ്ഞിരാമൻ സ്വാഗതവും അനിത നന്ദിയും പറഞ്ഞു.