നാദാപുരം: ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്, കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മലയാളം കഥ, കവിത ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നു. പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോട് കൂടി ,വിദ്യാർത്ഥികൾ എഴുതി അയക്കുന്ന രചനകളെ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡും (യഥാക്രമം 5000, 3000, 2000) പ്രശസ്തിപത്രവും നൽകും. രചനകൾ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. 31നകം ഗിരീഷ് ബാബു ടി. എൻ, എച്ച്.എസ്.എസ്.ടി. മലയാളം, ടി. ഐ.എം ഗേൾസ് എച്ച്.എസ്.എസ്, നാദാപുരം പി.ഒ പിൻ: 673504.
ഫോൺ : 9961566599, 9446644005,9447489247 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.