dr
dr

കോഴിക്കോട് : സാമൂഹ്യനീതി വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനത്തിലെ താമസക്കാരുടെ ആരോഗ്യപരിരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി ടി. ബി, എച്ച്.ഐ.വി, ജീവിത ശൈലി രോഗങ്ങൾ എന്നിവയുടെ പരിശോധനയും ബോധവത്കരണ ക്ലാസുകളും നടത്തി. കണ്ണൂർ ജില്ലാ ജഡ്‌ജി ആർ.എൽ ബൈജു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം.എൻ പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ചേവരമ്പലം ഹോം ഓഫ് ലവിൽ ജില്ലാ ടി.ബി ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ പദ്ധതി വിശദീകരണം നടത്തി. എം.അഞ്ജു മോഹൻ, നസീമ ജമാലുദ്ദിൻ എന്നിവർ മുഖ്യാതിഥികളായി.